ഹോം › കേരളം

ബോംബ് ഭീഷണി: തിരുവനന്തപുരം കലക്ടറേറ്റിൽ പരിശോധനക്കെത്തിയ ജീവനക്കാരെ ആക്രമിച്ച് തേനീച്ചക്കൂട്ടം

By MJ Desk · 18 Mar 2025, 05:13 PM

തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥർക്കെതിരെ തേനീച്ചയുടെ ആക്രമണം. പരിശോധന നടക്കുന്നതിനിടെ കലക്ടറേറ്റിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നു ബോംബ് സ്‌ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്ടേറ്റ് ജീവനക്കാർക്കും പോലീസുകാർക്കും അടക്കം തേനീച്ചയുടെ കുത്തേറ്റു. പരിശോധന നടക്കുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇവർക്കിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത് കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പത്തനംതിട്ട കലക്ടറേറ്റിലെ ബോംബ് ഭീഷണിക്ക് പിന്നാലെയാണ് തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണി വന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›