ഹോം › കേരളം

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി; ഒന്നും കണ്ടെത്താനായില്ല

By MJ Desk · 13 Feb 2025, 08:17 AM

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രിയാണ് സന്ദേശമെത്തിയത്. ഇതിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പോലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് സന്ദേശമെത്തിയത് തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അയച്ച ആളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് സംഘം തെലങ്കാനയിലേക്ക് പോയേക്കും. കോട്ടയം, കൊല്ലം, എറണാകുളം റെയിൽവേ സ്‌റ്റേഷനുകളിലും ഭീഷണിക്ക് പിന്നാലെ പോലീസ് പരിശോധന നടത്തി. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. നെടുമ്പാശ്ശേരിയിൽ വസുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗവും ഭീഷണിക്ക് പിന്നാലെ ചേർന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›