കർണാടക അതിർത്തി തുറക്കാത്തത് മര്യാദകേട്: ഇക്കാര്യത്തിൽ സർക്കാരിനൊപ്പമെന്ന് ബി ഗോപാലകൃഷ്ണൻ

കാസർകോട്-മംഗലാപുരം അതിർത്തി അടച്ച് രോഗികളെ വരെ കടത്തിവിടാത്ത കർണാടകയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. സുപ്രീം കോടതി ഇടപെട്ടിട്ടും കേന്ദ്രസർക്കാർ പറഞ്ഞിട്ടും കർണാടക അതിർത്തി
 

കാസർകോട്-മംഗലാപുരം അതിർത്തി അടച്ച് രോഗികളെ വരെ കടത്തിവിടാത്ത കർണാടകയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. സുപ്രീം കോടതി ഇടപെട്ടിട്ടും കേന്ദ്രസർക്കാർ പറഞ്ഞിട്ടും കർണാടക അതിർത്തി തുറക്കാത്തത് മര്യാദകേടാണ്. സുപ്രീം കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതിയലക്ഷ്യമാണ്.

കർണാടകയുടെ പ്രശ്‌നവും ഭയവും മനസ്സിലാക്കാം. എന്നാൽ മറ്റ് രോഗികളെ കടത്തിവിടാൻ അനുവദിക്കണം. കേരള ബിജെപി ഘടകം സർക്കാരിന്റെ കൂടെയാണ്. കർണാടകയുടെ മറ്റ് അതിർത്തി പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്കും രോഗികൾ വരുന്നുണ്ടെന്ന കാര്യം മറക്കരുതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.