അതിർത്തി വിഷയം: കാസർകോട്ടെ രോഗികളെ മറ്റ് ആശുപത്രികളിലെത്തിക്കാൻ ആകാശ മാർഗവും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കർണാടക അതിർത്തി അടച്ചതിനാൽ മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ തേടാനാകാത്ത കാസർകോട്ടെ രോഗികൾക്കായി ബദൽ മാർഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനപ്പെട്ട രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കും.
 

കർണാടക അതിർത്തി അടച്ചതിനാൽ മംഗലാപുരത്തെ ആശുപത്രികളിൽ ചികിത്സ തേടാനാകാത്ത കാസർകോട്ടെ രോഗികൾക്കായി ബദൽ മാർഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനപ്പെട്ട രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കും. ഇതിനായി ആവശ്യമെങ്കിൽ ആകാശമാർഗവും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

ഇന്നും അതിർത്തി കടത്തിവിടാത്തതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ കാസർകോട് ഒരാൾ മരിച്ചിരുന്നു. ഉപ്പള സ്വദേശി അബ്ദുൽ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അബ്ദുൽസലീം.

രണ്ട് ദിവസം മുമ്പാണ് അബ്ദുൽ സലീമിനെ മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ യാത്ര അധികൃതർ തടയുകയായിരുന്നു.