ബ്രഹ്മപുരം തീപിടിത്തം: ഇടപെടൽ തേടി ചീഫ് ജസ്റ്റിസിന് കത്തയത്ത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
 

 

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും കൊച്ചി നഗരത്തിൽ വിഷപ്പുക വ്യാപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കത്തയച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായില്ലെന്നും വിഷപ്പുക വ്യാപിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പരിഹരിക്കുന്നതിനായി കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് ആവശ്യം

ബ്രഹ്മപുരത്ത് ഇതുവരെ 80 ശതമാനം തീയാണ് അണയ്ക്കാനായത്. 27ലധികം ഫയർ യൂണിറ്റുകൾ അഞ്ച് ദിവസമായി തീയണക്കാനുള്ള ദൗത്യം തുടരുകയാണ്. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധി കൂട്ടുന്നത്.