ബ്രഹ്മപുരം തീപിടിത്തം: ആളുകൾ തല ചുറ്റി വീഴുന്നു, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് സതീശൻ
 

 

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കാണ് ഇടവരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി നിയമസഭയിൽ പറഞ്ഞത് തെറ്റാണ്. പ്രദേശത്ത് ആളുകൾ വ്യാപകമായി തല ചുറ്റി വീഴുകയാണ്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു

സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും നിഷ്‌ക്രിയമാണ്. പ്ലാന്റിൽ പെട്രോൾ ഒഴിച്ചാണ് മാലിന്യം കത്തിച്ചത്. ഈ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. മാലിന്യം നീക്കാതിരിക്കുകയും അത് പരിശോധിക്കാനെത്തിയപ്പോൾ തീയിട്ടിരിക്കുകയുമാണ്. ഇത് കേരളത്തിന് അപമാനമാണ്. 

പ്രദേശത്തെ ആശുപത്രിക്കുള്ളിൽ വരെ പുകയാണ്. സർക്കാർ വിഷയം ലാഘവത്തോടെയാണ് കാണുന്നത്. മാലിന്യ സംസ്‌കരണ കരാറുമായി ബന്ധപ്പെട്ട് ഗുരുതര അഴിമതി നടന്നിട്ടുണ്ടെന്നും എന്നാൽ സർക്കാർ വേണ്ടപ്പെട്ടവരെ സംരക്ഷിക്കുകയാണെന്നും സതീശൻ ആരോപിച്ചു