ജഡ്ജിമാരുടെ പേരിൽ കോഴ: അഡ്വ. സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
 

 

ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ അഡ്വ. സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ട് തവണയാണ് സൈബി ജോസിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. തനിക്കെതിരെ ഗൂഢാലോചനയാണെന്ന് സൈബി ജോസ് ആവർത്തിച്ചു. നേരത്തെ ബാർ കൗൺസിലിന്റെ നോട്ടീസിനും സൈബി ജോസ് മറുപടി നൽകിയിരുന്നു

തനിക്കെതിരായ ഗൂഢാലോചനയുടെ തുടർച്ചയാണ് ആരോപണങ്ങളെന്നാണ് സൈബി ആവർത്തിക്കുന്നത്. ഇക്കാര്യം പോലീസും പരിശോധിക്കുന്നുണ്ട്. ജഡ്ജിമാരുടേ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ തനിക്കെതിരെ നടപടി പാടില്ലെന്നും മറുപടിയിലുണ്ട്.