ശമ്പളം മുടങ്ങി; നിലമ്പൂരിൽ ബി എസ് എൻ എൽ ജീവനക്കാരൻ ഓഫീസിൽ തൂങ്ങിമരിച്ചു

നിലമ്പൂരിൽ ബി എസ് എൻ എൽ ജീവനക്കാരൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. വണ്ടൂർ കുന്നത്തുവീട്ടിൽ രാമകൃഷ്ണനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബി എസ് എൻ എൽ
 

നിലമ്പൂരിൽ ബി എസ് എൻ എൽ ജീവനക്കാരൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. വണ്ടൂർ കുന്നത്തുവീട്ടിൽ രാമകൃഷ്ണനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബി എസ് എൻ എൽ കരാർ ജീവനക്കാരനാണ് രാമകൃഷ്ണൻ

മറ്റ് ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് രാമകൃഷ്ണൻ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ശമ്പളം മുടങ്ങിയതാണ് ആത്മഹത്യക്ക് പിന്നിലെന്ന് സംശയിക്കുന്നു.

കഴിഞ്ഞ പത്ത് മാസത്തിലേറെയായി രാമകൃഷ്ണൻ അടക്കമുള്ള കരാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിരുന്നു. ഇതിനെതിരെ കരാർ ജീവനക്കാരുടെ സമരം നടക്കുകയാണ്.