വെടിയുണ്ടകൾ കാണാതായ സംഭവം: കുറ്റം തെളിയുന്നതുവരെ ഗൺമാൻ സ്റ്റാഫിലുണ്ടാകുമെന്ന് കടകംപള്ളി

സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രിയുടെ ഗൺമാനും പ്രതിയായ സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റം തെളിയുന്നതുവരെ ഗൺമാൻ സനിൽകുമാർ തന്റെ
 

സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ മന്ത്രിയുടെ ഗൺമാനും പ്രതിയായ സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റം തെളിയുന്നതുവരെ ഗൺമാൻ സനിൽകുമാർ തന്റെ സ്റ്റാഫിലുണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രതികരണം

അയാൾ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ല. പ്രതി ചേർത്തിട്ടേയുള്ളു. ആരോപണങ്ങൾ വരുന്നതിൽ കാര്യമില്ല. അതിൽ കഴമ്പില്ല. 2013ൽ നടന്നുവെന്ന് പറയുന്ന കാര്യമല്ലേ. അന്വേഷണം നടക്കട്ടെ. കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ അയാൾ തന്റെ സ്റ്റാഫിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു

11 പോലീസുകാർ പ്രതിയായ കേസിൽ മൂന്നാം പ്രതിയാണ് സനിൽകുമാർ. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ് എ പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായെന്നാണ് കേസ്. സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നത്.