വെടിയുണ്ട കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

പോലീസ് ക്യാമ്പിലെ വെടിയുണ്ട കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ല. സംഭവത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും കോടതി പറഞ്ഞു. ചീഫ്
 

പോലീസ് ക്യാമ്പിലെ വെടിയുണ്ട കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ല. സംഭവത്തിൽ സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്.

അതേസമയം, തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി ശരിവെച്ചു. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരിശോധനാ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തോക്കുകളും തിരകളും കാണാതായിട്ടില്ല. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായത്. 1994 മുതൽ തോക്കുകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ചയുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ് സുരക്ഷാ പ്രശ്നമുണ്ടെന്ന പ്രചാരണം നടത്തുന്നത് തെറ്റാണെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു

ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്. ഇത്തരം വിമർശനം സി എ ജി നടത്തുന്നത് പതിവില്ല. ഡിജിപിക്ക് ഔദ്യോഗിക വസതി ഇല്ലാത്തതു കൊണ്ടാണ് വില്ല പണിതത്. സുരക്ഷ മുൻനിർത്തിയാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ തുറന്ന ടെൻഡർ വിളിക്കാതിരുന്നതെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു