ശബരിമല പാതയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
Apr 16, 2025, 08:12 IST
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. രാവിലെ 6.30ഓടെയാണ് അപകടം. എരുമേലി കഴിഞ്ഞുള്ള പാതയിൽ വെച്ചാണ് അപകടമുണ്ടായത്. ശബരിമല പാതയിൽ അട്ടിവളവിൽ വെച്ച് നിയന്ത്രണം നഷ്ടമായ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ മുപ്പതോളം തീർഥാടകർക്ക് പരുക്കേറ്റു. ബസിനടിയിൽ കുടുങ്ങിയ ഒരു തീർഥാടകന്റെ പരുക്ക് അതീവ ഗുരുതരമാണ്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായ വാഹനം ഒരു വശത്തേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് വിവരം.