ഹോം › കേരളം

സ്കൂൾ വിദ‍്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ബസ് കണ്ടക്റ്റർ പിടിയിൽ

By News Desk · 24 Apr 2025, 07:43 PM

തൃശൂർ: സ്കൂൾ വിദ‍്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ബസ് കണ്ടക്റ്റർ പിടിയിൽ. തൃശൂർ വലപ്പാട് സ്വദേശിയും ബസ് കണ്ടക്റ്ററുമായ പ്രഭുവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.   പ്രതിയിൽ നിന്നും 200 ഗ്രാം കഞ്ചാവ് എക്സൈസ് കണ്ടെത്തി. സ്കൂൾ വിദ‍്യാർഥികൾക്ക് 500 രൂപ മുതൽ ചെറിയ പൊതികളിലായാണ് പ്രതി വിൽപ്പന നടത്തിയിരുന്നതെന്നാണ് എക്സൈസ് പറ‍യുന്നത്. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു കഞ്ചാവ് പൊതി ഒളിപ്പിച്ചിരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›