കൊവിഡ് ബാധിതനുമായി സമ്പർക്കം: കോഴിക്കോട് ഉന്നതോദ്യോഗസ്ഥരടക്കം നൂറോളം പേർ നിരീക്ഷണത്തിൽ

കൊവിഡ് ബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ. സാമൂഹ്യക്ഷേമ ഉദ്യോഗസ്ഥനും സി ഐയും സന്നദ്ധ പ്രവർത്തകരുമടക്കം നൂറ് പേരാണ് നിരീക്ഷണത്തിൽ
 

കൊവിഡ് ബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ. സാമൂഹ്യക്ഷേമ ഉദ്യോഗസ്ഥനും സി ഐയും സന്നദ്ധ പ്രവർത്തകരുമടക്കം നൂറ് പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശിയുമായി ഇവർ സമ്പർക്കം പുലർത്തിയെന്നാണ് സംശയം. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസിലെ അഗതി മന്ദിരത്തിൽ കഴിയുകയായിരുന്ന തമിഴ്‌നാട് സ്വദേശിയെ രണ്ട് ദിവസം മുമ്പാണ് രോഗ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഈ മാസം രണ്ടാം തീയതിയാണ് ഇയാളെ ക്യാമ്പിലേക്ക് മാറ്റിയത്. ഇയാൾക്കൊപ്പം മുറിയിൽ താമസിച്ചിരുന്ന ആറ് പേരുടെയും സ്രവ സാമ്പിളുകൾ പരിശോധനക്ക് അയക്കും.