കോഴിക്കോട് അറപ്പുഴയിൽ കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അറപ്പുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ ചങ്ങരോത്ത് മീത്തൽ ശബരിനാഥ്(14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അറപ്പുഴ പുനത്തിൽ ഷാജിയുടെ മകൻ
 

കോഴിക്കോട് അറപ്പുഴയിൽ മീൻ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ ചങ്ങരോത്ത് മീത്തൽ ശബരിനാഥ്(14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അറപ്പുഴ പുനത്തിൽ ഷാജിയുടെ മകൻ ഹരിനന്ദിനായുള്ള തെരച്ചിൽ തുടരുകയാണ്

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അടയ്ക്കാനായി ഇവരെ വീട്ടുകാർ അയക്കുകയായിരുന്നു. എന്നാൽ കുട്ടികൾ നേരെ അറപ്പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങി.

കുട്ടികൾ തിരിച്ചു വരാതിരുന്നതോടെയാണ് ബന്ധുക്കൾ തെരച്ചിൽ ആരംഭിച്ചത്. കുട്ടികൾ മീൻ പിടിക്കാനിരുന്നത് കണ്ടതായി ചിലർ പറഞ്ഞതിനെ തുടർന്ന് പുഴയിൽ തെരച്ചിൽ നടത്തുകയായിരുന്നു.