കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികളുടെ അതിക്രമം; വാർഡൻമാരെ ആക്രമിച്ചു, സാമഗ്രികൾ അടിച്ചു തകർത്തു

കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികളുടെ അതിക്രമം. വാർഡൻമാരെ ഇവർ ആക്രമിച്ചു. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്റഫ്, ഷമിൻ എന്നിവരാണ് ജയിലിനുള്ളിൽ അക്രമം നടത്തിയത്. ജയിലിലെ ചില്ലുകളും
 

കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികളുടെ അതിക്രമം. വാർഡൻമാരെ ഇവർ ആക്രമിച്ചു. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്‌റഫ്, ഷമിൻ എന്നിവരാണ് ജയിലിനുള്ളിൽ അക്രമം നടത്തിയത്. ജയിലിലെ ചില്ലുകളും ഇവർ അടിച്ചു തകർത്തു

മോഷണം, പിടിച്ചുപറി കേസുകളിലെ റിമാൻഡ് പ്രതികളാണ് അഷ്‌റഫും ഷമിനും. ജയിലിനുള്ളിൽ ഇവർ നടത്തിയ അക്രമം മൊബൈൽ ഫോണിൽ ചിത്രീകരിച്ചതോടെയാണ് വാർഡൻമാരെയും ആക്രമിച്ചത്.

ആക്രമണത്തിൽ വാർഡൻമാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജയിൽ ഡിജിപിക്ക് അധികൃതർ റിപ്പോർട്ട് കൈമാറി.