ഹെസ ജ്വല്ലറിയിൽ സൂക്ഷിച്ച മുഴുവൻ സ്വർണവും അനധികൃതം; ഉടമകളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് അരക്കിണറിലുള്ള ഹെസ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ കസ്റ്റംസ് റെയ്ഡ് തുടരുന്നു. ജ്വല്ലറിയിൽ സൂക്ഷിച്ച മുഴുവൻ സ്വർണവും അനധികൃതമാണെന്ന് കസ്റ്റംസ് അറിയിച്ചു. ജ്വല്ലറി ഉടമക ഷമീം,
 

കോഴിക്കോട് അരക്കിണറിലുള്ള ഹെസ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ കസ്റ്റംസ് റെയ്ഡ് തുടരുന്നു. ജ്വല്ലറിയിൽ സൂക്ഷിച്ച മുഴുവൻ സ്വർണവും അനധികൃതമാണെന്ന് കസ്റ്റംസ് അറിയിച്ചു. ജ്വല്ലറി ഉടമക ഷമീം, വട്ടക്കിണർ സ്വദേശി ജിപ്‌സൺ എന്നിവരെ കസ്റ്റഡിയിലെടുത്തു

രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച റെയ്ഡ് തുടരുകയാണ്. രേഖകളുടെ പരിശോധന പൂർത്തിയാക്കി. ജ്വല്ലറിയിലെ സ്വർണം അനധികൃതമായതിനാൽ ഇത് കണ്ടുകെട്ടുമെന്ന് കസ്റ്റംസ് അറിയിച്ചു. ജ്വല്ലറിയിൽ പ്രദർശിപ്പിച്ച സ്വർണം അളന്നുതൂക്കി മാറ്റിവെച്ചിട്ടുണ്ട്.