കോഴിക്കോട് ജ്വല്ലറി തീപിടിത്തം: 22 ബൈക്കുകളും മൂന്ന് കാറും കത്തിനശിച്ചു

കോഴിക്കോട് പൊറ്റമ്മലിൽ തീപിടിത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടർന്ന് മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആളുകൾ കുടുങ്ങിയെങ്കിലും രക്ഷപ്പെടുത്തി. ജീവനക്കാരുൾപ്പെടെ നിരവധി പേർ അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു.
 

കോഴിക്കോട് പൊറ്റമ്മലിൽ തീപിടിത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. അപകടത്തെ തുടർന്ന് മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആളുകൾ കുടുങ്ങിയെങ്കിലും രക്ഷപ്പെടുത്തി.

ജീവനക്കാരുൾപ്പെടെ നിരവധി പേർ അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിലുണ്ടായിരുന്ന 22 ബൈക്കുകലും മൂന്ന് കാറും കത്തി നശിച്ചു

ഇന്നുച്ചയോടെയാണ് അപകടമുണ്ടായത്. അഞ്ച് യൂനിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.