കോഴിക്കോട് മെഡിക്കൽ കോളജിൽ ഡോക്ടർക്ക് കൊവിഡ്; സമ്പർക്ക പട്ടിക തയ്യാറാക്കുന്നു

കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഹൗസ് സർജനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയാണ്. ഡോക്ടറെ കൊവിഡ് ചികിത്സാ
 

കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഹൗസ് സർജനാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയാണ്. ഡോക്ടറെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി

ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. ഡോക്ടറുടെ രോഗ ഉറവിടം ഇതുവരെ അജ്ഞാതമാണ്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിലെ നഴ്‌സിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നെഫ്രോളജി വാർഡ് അടച്ചിടുകയും ചെയ്തു.

മെഡിക്കൽ കോളജിലെ ഒപിക്ക് നിയന്ത്രണം ഏർപ്പെടുത്തി. വളരെ അത്യാവശ്യമുള്ളവർ മാത്രം ചികിത്സക്ക് എത്തിയാൽ മതിയെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അഭ്യർഥിച്ചു.