ഹോം › കേരളം

വീണ്ടും യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്; കോഴിക്കോട് – ഷാര്‍ജ വിമാനം റദ്ദാക്കി

By MJ News Desk · 06 Nov 2024, 09:57 PM

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നൂറുകണക്കിനാളുകളുമായി ഷാര്‍ജയിലേക്ക് പുറപ്പടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ പറഞ്ഞ് റദ്ദാക്കി. യന്ത്രത്തകരാര്‍ കാരണമെന്ന് പറഞ്ഞ് മണിക്കൂറോളം യാത്രക്കാരെ ആകാംശയുടെയും പ്രതീക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തിയതിന് പിന്നാലെയാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. വിസാ, ജോലി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നവരടക്കമുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും യാത്രക്കാരോട് അധികൃതര്‍ മാനുഷിക പരിഗണനപോലും കാണിച്ചില്ലെന്നും യാത്രക്കാര്‍ വ്യക്തമാക്കി. വിമാനം റദ്ദാക്കിയിട്ടും പകരം സംവിധാനമൊന്നും ഏര്‍പ്പെടുത്താതെയാണ് വിമാന അധികൃതര്‍ നിലപാട് സ്വീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ക്ക ഏറെ ആശ്വാസമായ സര്‍വീസാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റേ്ത്. എന്നാല്‍, പ്രവാസികളെ എല്ലായ്‌പ്പോഴും പല വിഷയങ്ങളിലും ദുരിതത്തിലാക്കാറുള്ളതും ഈ കമ്പനി തന്നെയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#air india express#karipoor

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›