പ്രമുഖ ഹോട്ടലിലെ ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി : പാലാരിവട്ടം ചിക് കിങ് ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ജീവനക്കാരൻ അറസ്റ്റിൽ .പാലക്കാട് സ്വദേശി വേലുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശുചിമുറിയിൽ മൊബൈൽ ഫോണിലെ
 

കൊച്ചി : പാലാരിവട്ടം ചിക് കിങ് ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറ വച്ച ജീവനക്കാരൻ അറസ്റ്റിൽ .പാലക്കാട്‌ സ്വദേശി വേലുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശുചിമുറിയിൽ മൊബൈൽ ഫോണിലെ ക്യാമറ ഓൺ ചെയ്തു വച്ച് ദൃശ്യങ്ങൾ പകർത്താൻ ആണ് ശ്രമിച്ചത്.

നാലു മണിയോടെ ഹോട്ടലിൽ എത്തിയ കുടുംബത്തിലെ പെൺകുട്ടികളിൽ ഒരാൾ ശുചിമുറി ഉപയോഗിക്കാൻ കയറിയപ്പോഴാണ് ഇത് കണ്ടത്.ഇവർ ജീവനക്കാരെ വിവരം അറിയിച്ചപ്പോൾ വേലുവും മറ്റൊരാളും മുറിയിൽ കയറി വാതിലടച്ചു. കുറച്ച് സമയത്തിനകം പുറത്ത് ഇറങ്ങിയ ഇവർ സംഭവം നിഷേധിച്ചതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്.