പരീക്ഷ നടത്താനാകുമോ; പരീക്ഷയിൽ ആശങ്ക തുടരുന്നു

തിരുവനന്തപുരം: പി എസ് സി യോഗത്തിലും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ പത്താം തല പ്രാഥമിക പരീക്ഷയുടെ നടത്തിപ്പിലുള്ള അനിശ്ചിതത്വം തുടരുന്നു. 16 ലക്ഷം പേർ അപേക്ഷിച്ചിരിക്കുന്ന പരീക്ഷ ഫെബ്രുവരിയിൽ
 

തിരുവനന്തപുരം: പി എസ് സി യോഗത്തിലും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ പത്താം തല പ്രാഥമിക പരീക്ഷയുടെ നടത്തിപ്പിലുള്ള അനിശ്ചിതത്വം തുടരുന്നു. 16 ലക്ഷം പേർ അപേക്ഷിച്ചിരിക്കുന്ന പരീക്ഷ ഫെബ്രുവരിയിൽ നടക്കുമോ എന്ന ആശങ്കയാണ് ഉദ്യോഗാർത്ഥികൾക്കിപ്പോൾ. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് സർക്കാറിൻ്റെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണ് പി എസ് സി ഇപ്പോൾ.

ജനുവരി പകുതിയായിട്ടും ഫെബ്രുവരിയിലെ പരീക്ഷാ തീയതി പ്രഖ്യാപിക്കാത്തതിലെ ആശങ്ക ചില അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ കരസേനാ റാലി സർക്കാർ ഇടപെട്ടു മാറ്റിയ സാഹചര്യത്തിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചാൽ മാറ്റി വെക്കേണ്ടി വരുമോ എന്ന സംശയവും യോഗത്തിൽ ഉയർന്നു.

അതിനാൽ ഒരാഴ്ച്ച കൂടി കാത്തിരുന്ന ശേഷം തീരുമാനമെടുക്കാം എന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. എൽ ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഉൾപ്പെടെ 149 തസ്തികൾക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തുന്നതിനായിട്ടാണ് പത്താം തല പരീക്ഷ പി എസ് സിന്യത്താൽ തീരുമാനിക്കുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് മാത്രമേ പ്രധാന പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു