ഹോം › കേരളം

ക്യാൻസൽ ചെയ്ത ഓർഡർ ഇനി ഡിസ്കൗണ്ടിൽ വാങ്ങിക്കാം; പുതിയ ഫീച്ചറുമായി സൊമാറ്റോ

By News Desk · 11 Nov 2024, 05:57 PM

ക്യാൻസൽ ചെയ്ത ഓർഡറുകൾ കുറഞ്ഞ ചിലവിൽ മറ്റ് ഉപയോക്താക്കളിലേക്കെത്തിക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫെഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ (Zomato). ഇത്തരത്തിൽ ക്യാൻസൽ ചെയ്ത ഓർഡറുകൾ മറ്റ് ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ എത്തിച്ച് നൽകുന്നതിനായിട്ടാണ് സൊമാറ്റോ ഫുഡ് റെസ്ക്യു എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന് വേണ്ടിയാണ് തങ്ങൾ ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയൽ അറിയിച്ചു. ഓർഡർ ചെയ്തതിന് ശേഷം തങ്ങൾ ക്യാൻസൽ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കാറില്ല. ക്യാൻസൽ ചെയ്ത ഓർഡറുകൾക്ക് റീഫണ്ട് നൽകാതെ വന്നിട്ട് പോലും പ്രതിമാസം നാല് ലക്ഷത്തിൽ അധികം ഓർഡറുകളാണ് ക്യാൻസൽ ചെയ്യുന്നത്. ഇതുമൂലം ഒരുപാട് ഭക്ഷണ സാധനങ്ങളാണ് പാഴായി പോകുന്നത്. അത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഫുഡ് റെസ്ക്യു ഫീച്ചർ തങ്ങൾ അവതരിപ്പിക്കുന്നതെന്നും ദീപിന്ദർ ഗോയൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു ഓർഡർ ക്യാൻസലായാൽ, ആ ഓർഡറിൻ്റെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള ഉപയോക്താക്കൾക്ക് ഫുഡ് റെസ്ക്യു നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ആ ഓർഡർ സ്വീകരിക്കുന്നവർക്ക് ഡെലിവറി പാർട്ട്ണെർ ഭക്ഷണമെത്തിച്ചു നൽകുന്നതാണ്. ഐസ്ക്രീം, ഷേക്കുകൾ, സ്മൂത്തികൾ തുടങ്ങിയ പെട്ടെന്ന് അലിഞ്ഞ് പോകുന്നതോ തണുപ്പ് നഷ്ടപ്പെടുന്നതുമായി ഭക്ഷണപദാർഥങ്ങൾ ഈ ഫീച്ചറിലൂടെ ലഭ്യമാകില്ല. ക്യാൻസലേഷൻ ഫീസിനൊപ്പം രണ്ടാമത് ഓർഡർ സ്വീകരിക്കുന്ന ഉപയോക്താവിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരംശം റെസ്റ്റോറൻ്റുകൾക്ക് നൽകും. ആകെ ട്രിപ്പിന് അനുസരിച്ചാകും ഡെലിവെറി പാർട്ടണെറുടെ ഫീസ് നിർണയിക്കുക. സൊമാറ്റോ ആപ്ലിക്കേഷൻ്റെ ഹോം തന്നെ ഫീച്ചർ ലഭ്യമാകും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Food delivery#Zomato

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›