ഹോം › കേരളം

കഞ്ചാവ് കേസ്: യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

By MJ Desk · 30 Apr 2025, 12:52 PM

കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. പ്രതിഭയുടെ മകൻ കനിവ് അടക്കം ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിൽ എക്‌സൈസിന് വീഴ്ച സംഭവിച്ചെന്നും അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ച കുറ്രപത്രത്തിൽ പറയുന്നു. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവിൽ കഞ്ചാവിന്റെ മണമുണ്ടായിരുന്നു. ഇവർക്ക് മെഡിക്കൽ പരിശോധന നടത്തിയില്ല. ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പെടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നടന്നില്ല. സാക്ഷി മൊഴിയിലും അട്ടിമറിയുണ്ടായി. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകി. കേസ് അന്വേഷിച്ച സിഐക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›