ഹോം › കേരളം

അട്ടപ്പാടി വനത്തിൽ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പൂർണ വളർച്ച എത്തിയ 1566 ചെടികൾ

By Metro Desk · 19 Sep 2026, 03:40 PM

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള വനത്തിൽ വൻ കഞ്ചാവ് തോട്ടം നശിപ്പിച്ച് എക്സൈസ്. ഉൾവനത്തിൽ പൂർണ വളർച്ച എത്തിയ 1566 കഞ്ചാവ് ചെടികൾ അടങ്ങിയ തോട്ടമാണ് എക്സൈസ് അധികൃതർ ശനിയാഴ്ച രാവിലെ നശിപ്പിച്ചത്.

കടുകുമന്ന ആദിവാസി ഉൗരിൽ നിന്ന് നാല് കിലോമീറ്റർ അകത്തുള്ള ഉൾവനത്തിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കൊടും കാട്ടിലൂടെ കാൽനടയായി സഞ്ചരിച്ചാണ് അധികൃതർ തോട്ടത്തിൽ എത്തിയത്. വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികൾ ആറ് വിഭാഗമായാണ് ഉണ്ടായിരുന്നത്. തെളിവിന്‍റെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ച ശേഷം കഞ്ചാവ് തോട്ടം തീയിട്ട് നശിപ്പിച്ചു.

കടുകുമന്ന ആദിവാസി ഉൗരാണ് കഞ്ചാവ് കൃഷി കണ്ടെത്തിയതിന് അടുത്തുള്ള ഏക ജനവാസകേന്ദ്രം. ഇവിടെ ഏതാനും ആളുകൾ മാത്രമാണ് താമസിക്കുന്നത്. വനത്തിൽ കഞ്ചാവ് കൃഷി ചെയ്തവരെ കണ്ടെത്താൻ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›