ഹോം › കേരളം

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; പ്രതികളിൽ എസ് എഫ് ഐ നേതാവും

By MJ Desk · 14 Mar 2025, 10:25 AM

കളമശ്ശേരി ഗവ. പോളിടെക്‌നിക്കിന്റെ മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളിൽ എസ് എഫ് ഐ നേതാവും. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയാണ്. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരെ പോലീസ് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിടിയിലായ കുട്ടികൾക്കെതിരെ അക്കദമിക് കൗൺസില് കൂടി നടപടി സ്വീകരിക്കുമെന്ന് പോളിടെക്‌നിക് പ്രിൻസിപ്പൽ അറിയിച്ചു. ഹോളി ആഘോഷത്തിനായി എത്തിച്ച കിലോക്കണക്കിന് ഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ യൂണിയൻ സമ്മേളനം നടക്കുന്നതിന്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്ന തിരക്കിലായിരുന്നു തങ്ങളെന്നും ഈ സമയത്ത് ആരോ കരുതി കൂട്ടി കഞ്ചാവ് മുറിയിൽ കൊണ്ടു വെച്ചതാണെന്നുമാണ് അഭിരാജ് മൊഴി നൽകിയത്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›