പ്രവാസി യുവതി സഞ്ചരിച്ച കാർ മറിഞ്ഞു; രക്ഷപ്പെടുത്തിയ ആറ് പോലീസുകാർ നിരീക്ഷണത്തിൽ പോയി

ചൊവ്വാഴ്ച സൗദിയിൽ നിന്നുമെത്തിയ ഗർഭിണിയായ പ്രവാസി യുവതി സഞ്ചരിച്ച കാർ മറിഞ്ഞു. കൊരട്ടിയിൽ ദേശീയപാതയിൽ പെരമ്പിയിലാണ് അപകടം. കനത്ത മഴയെ തുടർന്ന് കാർ റോഡരികിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു
 

ചൊവ്വാഴ്ച സൗദിയിൽ നിന്നുമെത്തിയ ഗർഭിണിയായ പ്രവാസി യുവതി സഞ്ചരിച്ച കാർ മറിഞ്ഞു. കൊരട്ടിയിൽ ദേശീയപാതയിൽ പെരമ്പിയിലാണ് അപകടം. കനത്ത മഴയെ തുടർന്ന് കാർ റോഡരികിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു

സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ഹൈവേ പോലീസാണ് രക്ഷാപ്രവർത്തനം നടത്തിയത്. എട്ട് മാസം ഗർഭിണിയായ യുവതിയെ തൊട്ടുത്തുള്ള കൊരട്ടി പോലീസ് സ്‌റ്റേഷനിൽ അൽപ്പ നേരം വിശ്രമിക്കാൻ എത്തിക്കുകയും ഇവിടെ നിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു

യുവതി ഹോം ക്വാറന്റൈനിലേക്ക് പോകുകയാണെന്ന് അറിയാതെയാണ് പോലീസുകാർ ഇവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. ഇവരുമായി അടുത്തിടപഴകേണ്ടി വന്ന പോലീസുകാരെ ഉടൻ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ അണുവിമുക്തമാക്കുകയും ചെയ്തു.