ചേർത്തലയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു

ചേർത്തല ദേശീയപാതയിൽ തിരുവിഴ ജംഗ്ഷന് സമീപത്ത് ലോറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ്
 

ചേർത്തല ദേശീയപാതയിൽ തിരുവിഴ ജംഗ്ഷന് സമീപത്ത് ലോറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന അനന്തു(22), സുഹൃത്തുക്കളായ അഭിജിത്ത്, ജിയോ എന്നിവർക്ക് പരുക്കേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം ആലപ്പുഴ മെഡിക്കൽ കോളജിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.

അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയ കൊച്ചിയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് വണ്ടിക്കുള്ളിൽപ്പെട്ട നാല് പേരെയും പുറത്തെടുത്തത്.