ഗായകൻ റോഷൻ കെ സെബാസ്റ്റിയന് കാറപടകത്തിൽ ഗുരുതര പരുക്ക്

ഗായകനും റിയാൽറ്റി ഷോ താരവുമായ റോഷൻ കെ സെബാസ്റ്റിയന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചാണ് പരുക്കേറ്റത്. കണ്ണൂർ എ കെ ജി ആശുപത്രിക്ക്
 

ഗായകനും റിയാൽറ്റി ഷോ താരവുമായ റോഷൻ കെ സെബാസ്റ്റിയന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചാണ് പരുക്കേറ്റത്. കണ്ണൂർ എ കെ ജി ആശുപത്രിക്ക് മുന്നിൽ വെച്ചായിരുന്നു അപകടം

സഹോദരൻ അശ്വിനുമൊന്നിച്ച് എറണാകുളത്തേക്ക് പരിപാടി അവതരിപ്പിക്കാൻ പോകുന്നതിനിടെയാണ് റോഷന് അപകടത്തിൽ പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഓടിക്കൂടിയവരാണ് കാറിൽ നിന്നും പരുക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

റോഷന്റെ തലക്കാണ് പരുക്കേറ്റിരിക്കുന്നത്. അശ്വിനും ഗുരുതര പരുക്കുണ്ട്. ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.