ഹോം › കേരളം

വടകരയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

By MJ News Desk · 11 Nov 2024, 10:15 PM

വടകര: കണ്ണൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മാഹിക്ക് സമീപം അഴിയൂരിലാണ് സംഭവം. രാത്രി 7 മണിയോടെയാണ് കണ്ണൂരില്‍ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന എത്തിയോസ് ലിവ കാര്‍ കത്തിനശിച്ചത്. മലപ്പുറം സ്വദേശി ഹാരിസും 4 അംഗ കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഹാരിസിന്റേതായിരുന്നു കാര്‍. മാഹി ബൈപ്പാസില്‍ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന കാര്‍ ദേശീയപാതയില്‍ എസ് കോര്‍ട്ടിനായ് നിര്‍ത്തിയിട്ട വടകര പൊലീസിന്റ ശ്രദ്ധയില്‍ പെടുകയും കാര്‍പൊലീസ് കൈകാട്ടി നിര്‍ത്തിക്കുകയുണ്ടായി. ഇതിനിടെ കാറിന് ചുവടെതീ കണ്ടു. ഉടനെ യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് തീ പടരുകയും കാര്‍ കത്തിനശിക്കുകയുമായിരുന്നു. ചോമ്പാല പൊലീസും വടകര അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് തീയണച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#car#fire#vakadakara

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›