ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. മലപ്പുറം വണ്ടൂരിൽ അമ്പലപ്പടി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു ശാന്തിനഗറിൽ നിന്നും വണ്ടൂരിലേക്ക് വരുന്നതിനിടെയാണ് കാർ തീപിടിച്ചത്.
 

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. മലപ്പുറം വണ്ടൂരിൽ അമ്പലപ്പടി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

ശാന്തിനഗറിൽ നിന്നും വണ്ടൂരിലേക്ക് വരുന്നതിനിടെയാണ് കാർ തീപിടിച്ചത്. എതിർദിശയിൽ ബൈക്കിൽ വന്ന യുവാക്കളാണ് വാഹനത്തിൽ തീ പടരുന്നത് കണ്ടതും കൈ കാണിച്ച് വാഹനമോടിച്ചിരുന്ന ജിൻഷാദിനെ വിവമറിയിച്ചതും

അഗ്നിരക്ഷാ സേനയെത്തിയാണ് കാറിന്റെ തീയണച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.