ജനങ്ങളുടെ മാനസിക സംഘർഷം മാറാൻ ആരാധനാലയങ്ങൾ തുറക്കണം; മുഖ്യമന്ത്രിക്ക് ആലഞ്ചേരിയുടെ കത്ത്

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അമ്പത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി
 

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് കത്തയച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അമ്പത് പേർക്കെങ്കിലും പങ്കെടുക്കാൻ അനുമതി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

ഇപ്പോഴത്തെ നിലയിൽ ലോക്ക് ഡൗൺ തുടർന്നാൽ ജനങ്ങളുടെ മാനസിക സംഘർഷം വർധിക്കും. മാനസിക പിരിമുറുക്കത്തിൽ നിന്ന് മുക്തി നേടാൻ ആരാധനാലയങ്ങൾ തുറക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ പറയുന്നു.