ലിനിയുടെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

നിപ കാലത്തെ സത്യം വിളിച്ചു പറഞ്ഞതിന് ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ആക്രമണസ്വഭാവത്തോടെ ഇടപെടുകയും ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. നിപ
 

നിപ കാലത്തെ സത്യം വിളിച്ചു പറഞ്ഞതിന് ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ആക്രമണസ്വഭാവത്തോടെ ഇടപെടുകയും ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. നിപ സമയത്ത് വടകര എംപി കൂടിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ലെന്ന വസ്തുത വെളിപ്പെടുത്തിയതാണ് മുല്ലപ്പള്ളിയുടെ അണികളെ ചൊടിപ്പിച്ചത്.

കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് രാമചന്ദ്രന്റെ അണികൾ മാർച്ച് നടത്തുകയും ഹെൽത്ത് ഇൻസ്‌പെക്ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതേ തുടർന്നാണ് പോലീസ് കേസെടുത്തത്.

ഡിസിസി സെക്രട്ടറി മുനീർ എരവത്ത്, ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി തുടങ്ങിയ നേതാക്കൾക്കെതിരെയാണ് പെരുവണ്ണാമുഴി പോലീസ് കേസെടുത്തത്.