കണ്ണൂരിൽ ആശുപത്രിയിൽ നിരന്തരം പ്രശ്‌നമുണ്ടാക്കിയ രണ്ട് കൊവിഡ് രോഗികൾക്കെതിരെ കേസ്

ചികിത്സയിലിരിക്കെ ആശുപത്രിയിൽ തുടർച്ചയായി പ്രശ്നമുണ്ടാക്കിയ രണ്ട് കൊവിഡ് രോഗികൾക്കെതിരെ കേസ്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേർക്കെതിരെയാണ് കേസ്. ഡോക്ടർമാർക്കും മറ്റ് രോഗികൾക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെയാണ്
 

ചികിത്സയിലിരിക്കെ ആശുപത്രിയിൽ തുടർച്ചയായി പ്രശ്‌നമുണ്ടാക്കിയ രണ്ട് കൊവിഡ് രോഗികൾക്കെതിരെ കേസ്. തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിയുന്ന രണ്ട് പേർക്കെതിരെയാണ് കേസ്. ഡോക്ടർമാർക്കും മറ്റ് രോഗികൾക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെയാണ് കേസെടുത്തത്.

മാസ്‌ക് ധരിക്കാനും ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കാനും ഇവർ സമ്മതിക്കാതിരുന്നത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. തുടർന്ന് സബ് കലക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിന് ശേഷമാണ് ഇവർക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്.

കണ്ണൂർ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 49 ആയി. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സിച്ച ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഇതിൽ പനി ബാധിച്ച ആരോഗ്യ പ്രവർത്തകനെ അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി