മകളെ പീഡിപ്പിച്ചെന്ന് ഭർത്താവിനെതിരെ വ്യാജപരാതി; പന്തളം സ്വദേശിനിക്കെതിരെ കേസെടുത്തു

മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ വ്യാജപരാതി നൽകിയ വീട്ടമ്മക്കെതിരെ കേസെടുത്തു. കോടതി നിർദേശത്തെ തുടർന്നാണ് കേസ്. ഇരട്ട പെൺകുട്ടികളുടെ മാതാവും വിദേശത്ത് നഴ്സുമായ പന്തളം സ്വദേശിനിക്കെതിരെയാണ് പോക്സോ
 

മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ വ്യാജപരാതി നൽകിയ വീട്ടമ്മക്കെതിരെ കേസെടുത്തു. കോടതി നിർദേശത്തെ തുടർന്നാണ് കേസ്. ഇരട്ട പെൺകുട്ടികളുടെ മാതാവും വിദേശത്ത് നഴ്‌സുമായ പന്തളം സ്വദേശിനിക്കെതിരെയാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്.

ഫെബ്രുവരിയിലാണ് യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ കേസെടുക്കുന്നതിന് കാലതാമസം നേരിട്ടു. പിതാവിനെയും മാതാവിന്റെ സഹോദരന്റെ ശത്രുവായ ഒരു യുവാവിനെയും പ്രതിയാക്കിയാണ് ഇരട്ട പെൺകുട്ടികളിൽ ാെരാളെ കൊണ്ട് യുവതി പരാതി നൽകിപ്പിച്ചത്.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. മാതാവിനെതിരേ കേസെടുക്കാനും നിർദേശിച്ചു.