നിരീക്ഷണത്തില്‍ ഇല്ലാത്തവര്‍ക്കും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ താമസ സൗകര്യമൊരുക്കി; തൊടുപുഴയില്‍ ലോഡ്ജുമടക്കെതിരെ കേസ്

തൊടുപുഴയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രമായി പ്രവര്ത്തിക്കുന്ന ലോഡ്ജില് നിരീക്ഷണത്തിന് പുറമെയുള്ളവര്ക്കും താമസസൗകര്യമൊരുക്കി. വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തില് ലോഡ്ജ് ഉടമയടക്കം മൂന്ന് പേര്ക്കെതിരെ പോലീസ് കേസെടുത്തു
 

തൊടുപുഴയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ നിരീക്ഷണത്തിന് പുറമെയുള്ളവര്‍ക്കും താമസസൗകര്യമൊരുക്കി. വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ ലോഡ്ജ് ഉടമയടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ക്വാറന്റൈന്‍ കേന്ദ്രം ലോഡ്ജ് ഉടമ അനാശ്യത്തിന് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആരോപണം. വട്ടക്കളം ടൂറിസ്റ്റ് ഹോം ഉടമ മാര്‍ട്ടിന്‍, ആവോലി സ്വദേശി സുരേഷ്, കോതമംഗംലം സ്വദേശിനി സുഹ്‌റ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പതിനഞ്ചോളം പേരാണ് ഇവിടെ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. 15 മുറികളിലായാണ് സൗകര്യം ഒരുക്കിയത്. മൂന്ന് മുറികള്‍ ഓഫീസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് ഉടമ വിട്ടു നല്‍കിയിരുന്നില്ല. ഈ മുറികളിലേക്ക് പ്രവേശിക്കാന്‍ പുറകിലൂടെയും വഴിയുണ്ട്. ഈ സൗകര്യമുപയോഗിച്ച് ഇവിടെ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്നാണ് ആരോപണം