മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം; മനേകാ ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തു

വിദ്വേഷ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവും എംപിയുമായ മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ്. ആറോളം പരാതികളാണ് മനേകാ ഗാന്ധിക്കെതിരെ ലഭിച്ചതെന്ന്
 

വിദ്വേഷ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവും എംപിയുമായ മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ്. ആറോളം പരാതികളാണ് മനേകാ ഗാന്ധിക്കെതിരെ ലഭിച്ചതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു

എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാൽ ഒരു എഫ് ഐ ആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാട്ടാന പാലക്കാട് ചരിഞ്ഞ സംഭവത്തിലാണ് മലപ്പുറത്തിനെതിരെ മനേകാ ഗാന്ധി വിദ്വേഷ പരാമർശം നടത്തിയത്. രാജ്യത്തെ ഏറ്റവുമധികം സംഘർഷങ്ങൾ നടക്കുന്ന ജില്ലയാണ് മലപ്പുറം. ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്ക്കളെയും വക വരുത്തിയവരാണ് മലപ്പുറത്തുള്ളവർ എന്നും ഇവർ പറഞ്ഞിരുന്നു

ഒരു നടപടിയും മലപുറത്തുകാർക്കെതിരെ കേരള സർക്കാർ സ്വീകരിക്കില്ല. ഭയം കൊണ്ടാകും. മൂന്ന് ദിവസത്തിലൊരിക്കൽ എന്ന കണക്കിൽ കേരളത്തിൽ ആനകൾ കൊലപ്പെടുന്നുണ്ട് എന്ന് തുടങ്ങി നുണകളുടെ കൂമ്പാരമാണ് മനേഗ ഗാന്ധി കുടഞ്ഞിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നിട്ടും തന്റെ പരാമർശം തിരുത്താൻ ബിജെപി നേതാവായ ഇവർ തയ്യാറായിരുന്നില്ല.