ഐസോലേഷനിൽ നിന്ന് ബന്ധുവിനെ മുസ്ലീം ലീഗ് നേതാവ് കടത്തിക്കൊണ്ടുപോയി; കേസെടുക്കാൻ എസ് പിയുടെ ഉത്തരവ്

കണ്ണൂരിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളെ ബന്ധുവായ മുസ്ലീം ലീഗ് നേതാവ് കടത്തിക്കൊണ്ടുപോയി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ഷഫീഖാണ് ബന്ധുവിനെ കടത്തിക്കൊണ്ടുപോയത്. ബംഗളൂരുവിൽ നിന്നെത്തിയ ഇയാളുടെ ബന്ധുവിനെ
 

കണ്ണൂരിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളെ ബന്ധുവായ മുസ്ലീം ലീഗ് നേതാവ് കടത്തിക്കൊണ്ടുപോയി. കണ്ണൂർ കോർപറേഷൻ കൗൺസിലർ ഷഫീഖാണ് ബന്ധുവിനെ കടത്തിക്കൊണ്ടുപോയത്.

ബംഗളൂരുവിൽ നിന്നെത്തിയ ഇയാളുടെ ബന്ധുവിനെ ഐസോലേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്നാണ് ഷഫീഖ് പോലീസിന്റെ കണ്ണുവെട്ടിച്ച് കടത്തിക്കൊണ്ടുപോയത്. ഇയാളെ പിന്നീട് പോലീസ് കണ്ടെത്തി വീണ്ടും കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി. മുസ്ലീം ലീഗ് നേതാവ് ഷഫീഖിനെതിരെ കേസെടുക്കാൻ കണ്ണൂർ എസ് പി ഉത്തരവിട്ടു