ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി, ആരോഗ്യപ്രവർത്തകരോടും പോലീസിനോടും തട്ടിക്കയറി; രശ്മി നായർക്കും പശുപാലനുമെതിരെ കേസ്

രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ പോലീസ് കേസെടുത്തു. ലോക്ക് ഡൗൺ ലംഘിച്ച് വാഹനത്തിൽ കറങ്ങാനിറങ്ങുകയും ഇത് ചോദ്യം ചെയ്ത ആരോഗ്യപ്രവർത്തകരോടും പോലീസിനോടും തട്ടിക്കയറുകയും ചെയ്തതിനാണ് കേസ്. ഇന്നലെ
 

രശ്മി നായർക്കും രാഹുൽ പശുപാലനുമെതിരെ പോലീസ് കേസെടുത്തു. ലോക്ക് ഡൗൺ ലംഘിച്ച് വാഹനത്തിൽ കറങ്ങാനിറങ്ങുകയും ഇത് ചോദ്യം ചെയ്ത ആരോഗ്യപ്രവർത്തകരോടും പോലീസിനോടും തട്ടിക്കയറുകയും ചെയ്തതിനാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനാപുരം കല്ലുംകടവിൽ വെച്ചായിരുന്നു സംഭവം

പത്തനാപുരത്തേക്ക് പോകാനായി അടൂർ ഭാഗത്ത് നിന്ന് കാറിൽ എത്തിയതാണ് ഇരുവരും. പോലീസും ആരോഗ്യ വകുപ്പും ചേർന്ന് വാഹനം തടയുകയായിരുന്നു. എറണാകുളത്ത് നിന്ന് വരികയാണെങ്കിൽ ക്വാറന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരൻ നിർദേശിച്ചു. മാസ്‌ക് ഉൾപ്പെടെ ഒരു സുരക്ഷാ മുൻകരുതലുകളും ഇവർക്കില്ലായിരുന്നു

എന്നാൽ എടാ പോടാ വിളികളുമായി ഇരുവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയായിരുന്നു. തുടർന്ന് ഇവർ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായിലെ മെമ്പറെ ഫോണിൽ വിളിച്ച് ഇരുവരും അവിടെ തന്നെയാണ് താമസിക്കുന്നതെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനം വിട്ടയച്ചത്.