ദേശീയ പതാകയോട് അനാദരവ്; കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകർക്കെതിരെ കേസ്

ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഒരേ കൊടിമരത്തിൽ ആർ എസ് എസ് പതാകക്ക് താഴെ ദേശീയ പതാക
 

ദേശീയ പതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഒരേ കൊടിമരത്തിൽ ആർ എസ് എസ് പതാകക്ക് താഴെ ദേശീയ പതാക കെട്ടിയാണ് അപമാനിച്ചത്. ഇതുസംബന്ധിച്ച പരാതിയിലാണ് ആറളം പോലീസ് കേസെടുത്തത്.

ആറളം തോട്ടുകടവിൽ സ്ഥാപിച്ച ആർ എസ് എസ് കൊടിമരത്തിലാണ് ദേശീയപതാക താഴ്ത്തിക്കെട്ടിയത്. മേഖലയിലെ ആർഎസ്എസ് ഭാരാവാഹികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.