നിർദേശങ്ങൾ ലംഘിച്ച് ഉത്സവം നടത്തി; കണ്ണൂർ തൃച്ചംബരം ക്ഷേത്ര കമ്മിറ്റിക്കെതിരെ കേസ്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്സവം നടത്തിയതിൽ കേസ്. കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്ര കമ്മിറ്റിക്കെതിരെയാണ് കേസ് എടുത്തത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ
 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ലംഘിച്ച് ഉത്സവം നടത്തിയതിൽ കേസ്. കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്ര കമ്മിറ്റിക്കെതിരെയാണ് കേസ് എടുത്തത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടത്തിയ ചടങ്ങിൽ നൂറിലധികം പേർ പങ്കെടുത്തിരുന്നു

ഉത്സവത്തിൽ പങ്കെടുത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്ഷേത്ര ഭാരവാഹികൾ അടക്കം 80 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഉത്സവങ്ങളെല്ലാം ചടങ്ങുകൾ മാത്രമായി ചുരുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു.

ഇന്നലെ കൊടുങ്ങല്ലൂർ ശ്രീകൂറുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ പാളിയിരുന്നു. കോഴിക്കല്ല് മൂടൽ ചടങ്ങിലേക്ക് ആയിരത്തിലധികം പേരാണ് എത്തിയത്.