{"vars":{"id": "89527:4990"}}

വടകര കക്കട്ടയിൽ മധ്യവയസ്‌കനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്; പ്രതി പിടിയിൽ

 
വടകര കക്കട്ടിൽ മധ്യവയസ്‌കന് വെട്ടേറ്റ കേസിൽ പ്രതി അറസ്റ്റിൽ. കക്കട്ടിൽ സ്വദേശി ലിനീഷ് കുമാറാണ് അറസ്റ്റിലായത്. മധുകുന്ന് സ്വദേശി ഗംഗാധരനാണ് വെട്ടേറ്റത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം കക്കട്ടിൽ അങ്ങാടിയിൽ വെച്ചാണ് ഗംഗാധരനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. കടകളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.