ഹോം › കേരളം

വാളയാർ വഴി 757 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

By MJ Desk · 03 Apr 2025, 03:46 PM

പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ് വഴി 757 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പെരിന്തൽമണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു, ബിജു എന്നിവരെയാണ് പാലക്കാട് സെഷൻസ് കോടതി ശിക്ഷിച്ചത് 15 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. 2021 ഏപ്രിലിലാണ് സംഭവം നടന്നത്. വിശാഖപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിൽ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു ഇത്. കൊവിഡ് കാലത്ത് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് പ്രതികൾ കഞ്ചാവ് കടത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›