കരൂർ ദുരന്തം സിബിഐ അന്വേഷിക്കണം: മുഖ്യമന്ത്രിയുടെ ഓഫീസിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി
Sep 30, 2025, 16:44 IST
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. തമിഴ്‌നാട്ടിലെ കരൂരിലെ ദുരന്തം മനപ്പൂർവം സൃഷ്ടിച്ചതാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം.
ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. ഡിഎംകെ നേതാക്കളുടെയും ചില പോലീസ് ഉദ്യോഗസ്ഥരുടെയും പേരുകൾ സന്ദേശത്തിലുണ്ട്. ഇവർക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.
സിബിഐ അന്വേഷണം നടത്തിയില്ലെങ്കിൽ പ്രതികാരമെന്ന നിലയിൽ കേരള മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെക്കുമെന്നാണ് ഭീഷണി. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു