കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈക്കിട്ട് നാല് മണിയോടെയുണ്ടായ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇറക്കത്തില്‍ നിന്ന് നിയന്ത്രണംവിട്ട ബസ് മൂന്ന് തവണം മലക്കം മറിയുന്നതിന്റെയും കുട്ടികള്‍ തെറിച്ചു വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസില്‍ ഉണ്ടായിരുന്നത് 15 കുട്ടികളായിരുന്നുവെന്നും ഒരു പെണ്‍കുട്ടി മരിച്ചിട്ടുണ്ടെന്നും സഹകരണ ആശുപത്രി വക്താവ് സുബിന്‍ വ്യക്തമാക്കി. ഒരു കുട്ടിയുടെ നില ഇപ്പോള്‍ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് കുട്ടികളുടെ നില ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്; ബസ് പല തവണ മലക്കം മറിഞ്ഞു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin