സംസ്ഥാനത്ത് നാളെ കർശന നിയന്ത്രണം; ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് നാളെയും കർശന നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധ ആഘോഷങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്.
 

സംസ്ഥാനത്ത് നാളെയും കർശന നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധ ആഘോഷങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവർ ആഹ്ലാദപ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടരുത്. നിശ്ചിത ആളുകളല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. ഫലപ്രഖ്യാപനം വരുമ്പോൾ പ്രവർത്തകർക്കെല്ലാം അതുവരെ അടക്കിവെച്ച ആവേശം വലിയ തോതിൽ പ്രകടിപ്പിക്കാൻ തോന്നും. എന്നാൽ നാടിന്റെ ഇന്നത്തെ സാഹചര്യം കാണണം. ആഹ്ലാദ പ്രകടനത്തിൽ നിന്ന് മാറിനിൽക്കണം. നന്ദി പ്രകടിപ്പിക്കാൻ സ്ഥാനാർഥികൾ പോകുന്ന പതിവ് ഇത്തവണ തുടരരുത്.

കൊവിഡ് വ്യാപനത്തിന് ശമനം വന്നാൽ അത്തരം കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാം. സമൂഹ മാധ്യമങ്ങൾ വഴി ഇപ്പോൾ വോട്ടർമാരെ അഭിസംബോധന ചെയ്യാം. കൊവിഡ് പ്രതിരോധത്തിൽ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ഇന്നത്തെ ഘട്ടത്തിലെ നന്ദി പ്രകടനമെന്നും മുഖ്യമന്ത്രി പറഞ്ഞു.