{"vars":{"id": "89527:4990"}}

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

 

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. പത്തനതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബുധൻ ഒഴികെ അടുത്ത അഞ്ചു ദിവസവും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് പ്രവചനം. നാളെ 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.റാന്നിയിലെ ജനവാസമേഖലകളിൽ വീണ്ടും വെള്ളം കയറുകയാണ്. പത്തനംതിട്ടയിലെ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് വള്ളങ്ങളുമായി തിരിച്ചു.

അപ്പർ കുട്ടനാടും വെള്ളത്തിൽ മുങ്ങി. നവീകരിച്ച ആലപ്പുഴ-ചങ്ങനാശേരി AC റോഡിൽ വെള്ളം കയറി. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ രണ്ട് സംഘം കുട്ടനാട്ടിലെത്തും. മലയോരമേഖലകളിലെ കനത്തമഴയെ തുടർന്ന്, കോട്ടയം ജില്ലയിലെ നഗരമേഖലകളും, റോഡുകളും വെള്ളത്തിലായി. സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ചേരുകയാണ്. യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.