ഹോം › കേരളം

ചാവക്കാട് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

By MJ Desk · 24 Aug 2024, 05:44 PM

ചാവക്കാട് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണത്തല പോക്കാകില്ലത്ത് റസാഖിന്റെ മകൻ ഇല്ല്യാസാണ് (43) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.30ഓടെ ചാവക്കാട് ജങ്ഷനിലെ ട്രാഫിക് ഐലൻറിനു സമീപമാണ് അപകടമുണ്ടായത്. മണത്തല ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. ടിപ്പർ ലോറി ഇല്യാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ കൊളുത്തി വലിക്കുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറും യാത്രികനും ലോറിക്കടിയിലേക്ക് വീണു. സംഭവം കണ്ട നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ലോറി നിർത്തിയെങ്കിലും പിൻഭാഗത്തെ ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങിയിരുന്നു. ഉടൻ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗൾഫിലായിരുന്ന ഇല്യാസ് രണ്ടു ദിവസം മുൻപാണ് നാട്ടിലെത്തിയത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›