ചെമ്പരിക്ക ഖാസിയുടെ മരണം: സിബിഐ പുനരന്വേഷിക്കുമെന്ന് അമിത് ഷാ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മുസ്ല്യാരുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര
 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മുസ്ല്യാരുടെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ പുനരന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനാണ് അമിത് ഷാ ഉറപ്പ് നൽകിയത്.

കേരളത്തിലെ എംപിമാരുടെ ഒപ്പ് സമാഹരിച്ച് ഉണ്ണിത്താൻ ആഭ്യന്തര മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. 2010 ഫെബ്രുവരി 15നാണ് ചെമ്പരിക്ക ഖാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്ത് നിന്ന് 40 മീറ്റർ മാറി അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഖാസിയുടേത് ആത്മഹത്യയെന്നായിരുന്നു പോലീസ് നിഗമനം

സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ സിബിഐയും പോലീസ് കണ്ടെത്തൽ ശരിവെക്കുകയായിരുന്നു. എന്നാൽ കോടതി സിബിഐ റിപ്പോർട്ട് തള്ളുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഇതിനിടെയാണ് ഉണ്ണിത്താൻ അമിത് ഷായെ കണ്ടത്. നിലവിലെ അന്വേഷണസംഘത്തെ മാറ്റി പുതിയ അന്വേഷണസംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടന്നുവരികയാണ്