ഹോം › കേരളം

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി എത്തിയത് ജിതിനെ ആക്രമിക്കാൻ, തടഞ്ഞതോടെ എല്ലാവരുടെയും തലയ്ക്കടിച്ചു

By MJ Desk · 17 Jan 2025, 08:13 AM

ചേന്ദമംഗലം കൂട്ടക്കൊലയിൽ പ്രതിയുടെ മൊഴി വിവരങ്ങൾ പുറത്ത്. പരുക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനാണ് താൻ എത്തിയതെന്ന് പ്രതി ഋതു ജയൻ(27) പോലീസിനോട് പറഞ്ഞു. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയെത്തിയപ്പോൾ ഇവരുടെ തലയ്ക്കും അടിച്ചു വിദേശത്തുള്ള സഹോദരനെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി. ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നു. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ(62), മകൾ(32) വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത് മൂന്ന് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് പറവൂർ താലൂക്ക് ാശുപത്രിയിൽ നടക്കും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗുരുതരമായി പരുക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിക്ക് അടിമയാണ് പ്രതിയായ ഋതു. പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. വിനീഷയെ ഋതു നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#chendamangalam murder

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›