ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ അടച്ചിടും; എറണാകുളം ജില്ലാ ആശുപത്രിയിലെ 72 ജീവനക്കാര്‍ ക്വാറന്റൈനില്‍

കൊവിഡ് വ്യാപനത്തെ തുടര്ന്ന് എറണാകുളം ചെല്ലാനം ഫിഷിംഗ് ഹാര്ബര് അടച്ചിടും. ചെല്ലാനം സ്വദേശിയായിരുന്ന 66കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്നാണ് നടപടി. ഇവര് ചികിത്സയില് കഴിഞ്ഞ എറണാകുളം ജില്ലാ
 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് എറണാകുളം ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ അടച്ചിടും. ചെല്ലാനം സ്വദേശിയായിരുന്ന 66കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ ചികിത്സയില്‍ കഴിഞ്ഞ എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 72 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കിയെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു

ജൂണ്‍ 29ാം തീയതി മുതല്‍ ഇവര്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇവരുടെ ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള ശ്രമത്തിലാണ്.

ഇവര്‍ താമസിച്ച പതിനഞ്ചാം വാര്‍ഡ് കണ്ടെയ്‌മെന്റ് സോണാക്കും. രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭര്‍ത്താവും മകനും ഹാര്‍ബര്‍ ജോലിക്കാരാണ്. പ്രദേശത്ത് മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറ്റ് പ്രദേശങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ചികിത്സ തേടിയ ക്വാര്‍ട്ടിന ആശുപത്രി അടച്ചിടുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.